Sunday, 11 February 2018

തങ്കളം മിനി ബസ് സ്റ്റാൻഡ്

പുതിയ പരിക്ഷ്‌കാരങ്ങൾ നടപ്പിലാക്കിയപ്പോൾ അധികാരികൾ മറന്ന പല കാര്യങ്ങളുണ്ട്. എന്താണെന്നല്ലേ??
*തങ്കളം മിനി ബസ് സ്റ്റാൻഡ്*
ഗതാഗത പരിക്ഷ്‌കാരങ്ങൾ ശക്തമായി കോതമംഗലത്തു നടപ്പിലാക്കുമ്പോൾ നടപ്പിലാക്കാൻ ബസ് ഓപ്പറേറ്റർസ് അസോസിയേഷനും പസ്സെഞ്ചെർ അസോസിയേഷനും എന്തു കണ്ടിട്ടാണ് കൂട്ടു നിൽക്കുന്നത് എന്നു ഇതുവരെ മനസ്സിലായിട്ടില്ല. എല്ല പരീക്ഷകരങ്ങൾക്കും മൗന അനുവാദം കൊടുക്കുന്നത് ആരെ സംരക്ഷിക്കാൻ ആണ്. ഒരു യാത്രക്കാരൻ പോലും തങ്കളം സ്റ്റാൻഡിൽ നിന്നും കയറുവാൻ ഇല്ല. അവിടെ പാർക്ക് ചെയ്യുന്ന ബസിലെ ജീവനക്കാർക്ക് വേണ്ട സൗകര്യങ്ങൾ സംരക്ഷിക്കാൻ തൊഴിലാളി യൂണിയനുകളെ പോലും കാണാനില്ല.
ദിനം പ്രതി ആയിരക്കണക്കിന് യാത്രക്കാരും ഇരുന്നൂറോളം ബസുകളും വന്നു പോകുന്ന മിനിസ്റ്റാൻഡിൽ യാത്രക്കാർക്കോ ബസ് ജീവനക്കാർക്കോ ഇരുന്നു വിശ്രമിക്കാൻ ഇരുപ്പിടം ഇല്ല,  ദാഹജലം ഇല്ല, മലമൂത്ര വിസർജനം ചെയുന്നത് തുറസായാ സ്ഥലതാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടു വേണം പരിക്ഷ്‌കാരങ്ങൾ നടപ്പിലാക്കാൻ.

No comments:

Post a Comment